Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zebra Lines

Kozhikode

പേ​രാ​മ്പ്ര ടൗ​ണി​ലെ സീ​ബ്രാ ലൈ​നു​ക​ൾ മാ​ഞ്ഞു; കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

പേ​രാ​മ്പ്ര: കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് തി​ര​ക്കേ​റി​യ പേ​രാ​മ്പ്ര ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ മു​റി​ച്ചു​ക​ട​ക്കാ​ൻ സ്ഥാ​പി​ച്ച സീ​ബ്രാ ലൈ​നു​ക​ൾ മാ​ഞ്ഞു.

ചീ​റി​പ്പാ​ഞ്ഞ് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് യാ​ത്ര​ക്കാ​ര്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്‌. ഹോം ​ഗാ​ർ​ഡു​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും കു​ട്ടി​ക​ളും വൃ​ദ്ധ​രും അ​ട​ക്ക​മു​ള്ള​വ​ർ ഇ​വി​ടെ ആ​ശ്വാ​സ​ത്തോ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. അ​ത് എ​പ്പോ​ഴും ല​ഭി​ക്ക​ണ​മെ​ന്നി​ല്ല.


സീ​ബ്രാ ലൈ​ൻ മാ​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ സ്പീ​ഡ് കു​റ​യ്ക്കാ​തെ​യാ​ണ് പോ​കു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് സ​ത്വ​ര പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു ആ​വ​ശ്യ​മു​യ​രു​ന്ന​ത

 

Latest News

Corehub Up